sikaranam

അന്തർജില്ലാ സൈക്കിൾ യാത്രാസംഘത്തിന് നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീതയുടെ നേതൃത്വത്തിൽ വടക്കെ നടയിൽ സ്വീകരണം നൽകുന്നു.

കൊടുങ്ങല്ലൂർ : സൈക്കിൾ യാത്ര വാരാഘോഷത്തിന്റെ ഭാഗമായി കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ നിന്ന് ആരംഭിച്ച അന്തർ ജില്ലാ സൈക്കിൾ യാത്രാ സംഘത്തിന് കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ ഹൃദ്യമായ സ്വീകരണം നൽകി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ സംഘത്തിൽ സ്ഥിരയാത്രക്കാരായി അമ്പത് പേർ പങ്കെടുക്കുന്നുണ്ട്. സൈക്കിൾ യാത്രയുടെ പ്രസക്തിയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന യാത്ര ഇന്ന് തൃശൂരിൽ എത്തിച്ചേരും. 14ന് തിരൂരിൽ സമാപിക്കും. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത യാത്രാസംഘത്തിന്റെ ക്യാപ്ടൻ ഡോ. പി.എ. രാധാകൃഷ്ണനെ സ്വീകരിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, മുൻ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പ്രസംഗിച്ചു.