ശ്രീനാരായണപുരം പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് നടത്തിയ 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനാറായിരം രൂപയുടെ പട്ടികജാതി ഉപപദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ക്ഷേമകാര്യം ചെയർപേഴ്‌സൺ സി.സി. ജയ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി.എ. നൗഷാദ്, സെക്രട്ടറി റഹന പി. ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, ശോഭന ശാർങ്ധരൻ, വാർഡ് മെമ്പർ പ്രകാശിനി, അസി. സെക്രട്ടറി അബ്ദുള്ള ബാബു തുടങ്ങിയവർ സംസാരിച്ചു.
വിപുലമായ പദ്ധതികൾ
ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ സഹകരണത്തോടെ തീരസംരക്ഷണ പദ്ധതികൾ, വള്ളിവട്ടം കടവ്, തട്ടുകടവ്, പോഴങ്കാവ് കുളം കേന്ദ്രമാക്കി ഹാപ്പിനസ് ബയോ പാർക്കുകൾ, കോളനി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക കുടിവെളള പദ്ധതികൾ, സഞ്ചരിക്കുന്ന മൊബൈൽ ശ്മശാനം, മാലിന്യ സംസ്‌കരണത്തിന് പ്രാമുഖ്യം നൽകി മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ്, തീരദേശ ഹെൽപ്പ് ഡെസ്‌ക്, സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് സമ്പൂർണ സോളാർ എനർജി മേൽക്കൂര സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് ചെസ്, ഫുട്ബാൾ, നീന്തൽ വിദഗ്ദ്ധ പരിശീലനങ്ങൾ, പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം, സ്റ്റാർട്ടപ്പ് ബാങ്ക് പലിശ ഇളവുകൾ.