
തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും ഉണ്ടാകുന്ന വർഷമാണ് 2024 എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എ.പി.അനിൽകുമാർ എം.എൽ.എ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന 'സമരാഗ്‌നി ' ജാഥയുടെ മുന്നൊരുക്ക പ്രവർത്തനം ചർച്ച ചെയ്യാൻ ഡി.സി.സി ആസ്ഥാനത്ത് ചേർന്ന ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ മഹാവിജയത്തിന് ഇരുപതിൽ ഇരുപത് സീറ്റും നേടി കേരളം കരുത്ത് പകരണം.
ബി.ജെ.പിക്ക് ഒരിക്കലും ജയിക്കാൻ കഴിയാത്ത മതേതര മണ്ണാണ് തൃശൂരിലേത്. പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് അതിന് ഒരു ഇളക്കവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എം എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി, എം.പി.വിൻസെന്റ്, പത്മജ വേണുഗോപാൽ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, കെ.ബി.ശശികുമാർ, എൻ.കെ.സുധീർ, സി.ഒ.ജേക്കബ്, ഐ.പി.പോൾ, ടി.യു.ഉദയൻ, ഡോ.നിജി ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.