ചാലക്കുടി: 60 കോടിയുടെ ജപ്തി ഭീഷണിയിൽ നഗരസഭ. തുക ഈടാക്കാൻ റവന്യൂ വകുപ്പ് നടപടികൾ കർക്കശമാക്കി. ജപ്തി നോട്ടീസ് നേരത്തെ നൽകുകയും ചാലക്കുടി തഹസിദാർ ഇ.എൻ.രാജു നാഗരസഭാ സെക്രട്ടറിയെ കണ്ട് മുന്നറിയിപ്പും നൽകി. ഇന്റോർ സ്റ്റേഡിയം ഭൂമിയുടെ പേരിൽ 27 കോടിയും വാട്ടർ അതോറിറ്റി നൽകാനുള്ള 33 കോടി രൂപയുമാണ് സർക്കാർ കണക്കിൽ ചാലക്കുടി നഗരസഭയുടെ കുടിശിക. ഇന്റോർ സ്റ്റേഡിയത്തിന് മൂന്നു ഏക്കർ ഭൂമി ഏറ്റെടുത്ത വകയിൽ സ്വകാര്യ വക്തികൾക്ക് കോടതി ഇടപെടലിനെ തുടർന്ന് നൽകേണ്ടതായ 12 കോടി രൂപയാണ്. കുടിശികയെ തുടർന്ന് 45 കോടിയായി മാറിയത്. ഇതിൽ പത്തു വർഷത്തിനിടെ പതിനെട്ട് കോടി നഗരസഭ അടച്ചു തീർത്തു. ഒടുവിൽ നൽകാനുണ്ടായ 27 കോടി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡിയാണ് ഇരിങ്ങാലക്കുട സബ് കോടതിയിൽ അടച്ചത്. കാലങ്ങളായി പൊതു ടാപ്പുകളിൽ നിന്നും വെള്ളം ഉപയോഗിച്ചതിന്റെ കരവും പലിശയും അടക്കം വാട്ടർ അതോറിറ്റിക്ക് നൽകാനുള്ള 33 കോടി രൂപയാണ് മറ്റൊരു ജപ്തി ഭീഷണി. വെള്ളത്തിന്റെ കുടിശികയിൽ പലിശ ഒഴിവാക്കണമെന്നും നഗരസഭ സർക്കാനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങൾ കൈകാരൃം ചെയ്യുന്നതിൽ നഗരസഭ ഭരണസമിതിക്ക് വീഴ്ച്ചപറ്റിയെന്നാണ് ആക്ഷേപം. ഇനിമുതൽ നഗരസഭയുടെ പദ്ധതികൾ വലിയ തോതിൽ വെട്ടികുറക്കുന്നത് അടമുള്ള നടപടികളിലേയ്ക്ക് സർക്കാർ നീങ്ങാനു് സാദ്ധ്യതയുണ്ട്. ജപ്തിയുടെ കാരൃത്തിൽ ഏഴു ദിവസത്തിനകം തീരുമാനം ഉണ്ടാക്കണമെന്നാണ് അന്ത്യശാസനം. ഇതേ തുടർന്ന് തിങ്കളാഴ്ച സെക്രട്ടറിയും നഗരസഭ ചെയർമാനും ജില്ലാ കളക്ടറെ സമീപിച്ച് കാര്യങ്ങൾ വിവരിക്കും.