ആമ്പല്ലൂർ: പുതുക്കാട് നന്തിക്കര റെയിൽവേ മേൽപ്പാലങ്ങൾ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ നേതൃയോഗം ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഷാജൻ മഞ്ഞളി ഉദ്ഘാടനം ചെയ്തു. എൻ .കെ രവീന്ദ്രൻ അദ്ധ്യക്ഷനായി. ഐ.പി കുട്ടൻ, അഡ്വ.ടി.ഐ. സേവിയർ, എബീസ് കുന്നികുരുവിൽ, എൻ. എ. യോഹന്നാൻ, എം .എ ഇഗ്‌നീഷ്യസ് തുടങ്ങിയവർ സംസാരിച്ചു.