ചേർപ്പ് : വിദ്യാഭ്യാസം രാഷ്ട്രീയ നിറങ്ങൾ സൃഷ്ടിക്കുന്നതാവരുതെന്നും പകരം കുട്ടികളിൽ നന്മയുടെ നിറങ്ങൾ സൃഷ്ടിക്കുന്നതാവണമെന്നും ചലച്ചിത്ര താരം ദേവൻ പറഞ്ഞു. ചേർപ്പ് സി.എൻ.എൻ സ്‌കൂളുകളുടെ 107-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൈതൃകം ആർട്ട് എക്‌സിബിഷൻ ചിത്രകാരൻ റിയാസ് കോമു ഉദ്ഘാടനം ചെയ്തു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉപഹാര വിതരണം നിർവഹിച്ചു. ഈ വർഷം വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എ.ആർ. പ്രവീൺ കുമാർ, ടി. വനിതാറാണി, ക്ലാർക്ക് കെ.ആർ. സതീശൻ, പി.കെ. വത്സൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി. തൃശൂർ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ എൻഡോവ്‌മെന്റ് വിതരണവും ചേർപ്പ് എ.ഇ.ഒ: എം.വി. സുനിൽ കുമാർ സമ്മാനദാനവും നിർവഹിച്ചു. കെ.ജി. അച്ചുതൻ, കെ.പി. ഗോപാലകൃഷ്ണൻ, സി. വിജയൻ, പി.കെ. ഉണ്ണിക്കൃഷ്ണൻ, എ.ആർ. രാജീവ് കുമാർ, എൻ.പി. സജി, എ.ജെ. ഹരികുമാർ, കെ.എൻ. പ്രസാദ്, സയന പ്രവീൺ, സി.എസ്. സുമതി തുടങ്ങിയവർ പ്രസംഗിച്ചു.