ch

വല്ലച്ചിറ ഗവ. യു.പി. സ്‌കൂൾ വർണത്തുമ്പികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വല്ലച്ചിറ : ഗവ. യു.പി സ്‌കൂളിലെ വർണത്തുമ്പികൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.9 ലക്ഷം രൂപയും എസ്.എസ്.കെയിൽ നിന്ന് 10 ലക്ഷം രൂപയും വല്ലച്ചിറ പഞ്ചായത്ത് വകയിരുത്തിയ അഞ്ചുലക്ഷം രൂപയും വിനിയോഗിച്ചാണ് വർണത്തുമ്പികൾ നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, വല്ലച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ബാബു, സന്ധ്യ കുട്ടൻ, സജീവൻ, എം.കെ. ജിജി, എ.സി. ബിജേഷ് എന്നിവർ പ്രസംഗിച്ചു.