തൃശൂർ: സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ പാസിംഗ് ഔട്ട് പരേഡിൽ പൊലീസ് അക്കാഡമിയിൽ എ.ഡി.ജി.പിയും പൊലീസ് അക്കാഡമി ഡയറക്ടറുമായ ഗോപേഷ് അഗർവാൾ മുഖ്യാതിഥിയായി. പൊതുജന സേവനത്തിലുടനീളം പൊലീസ് സേനാംഗങ്ങൾ അർപ്പണ മനോഭാവവും സഹാനുഭൂതിയും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതാമത് ഇ ബാച്ച് സബ് ഇൻസ്‌പെക്ടർ കേഡറ്റ്, പതിനെട്ടാമത് ഇ ബാച്ച് വിമെൻ പൊലീസ് കോൺസ്റ്റബിൾ, രണ്ടാം ബാച്ച് റിപ്പോർട്ടേഴ്‌സ് ഗ്രേഡ് 2 (മലയാളം) (ഹെഡ് കോൺസ്റ്റബിൾ) എന്നിവരുടെ പാസിംഗ് ഔട്ടും സത്യപ്രതിജ്ഞാ ചടങ്ങുമാണ് നടന്നത്. സബ് ഇൻസ്‌പെക്ടർ കേഡറ്റ് വി.ബിജു പരേഡ് നയിച്ചു. അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ ഭരണ വിഭാഗം ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, അസിസ്റ്റന്റ് ഡയറക്ടർമായ കെ.ഇ.ബൈജു, പി.എ.മുഹമ്മദ് ആരിഫ്, എസ്.നജീബ് തുടങ്ങിയവർ പങ്കെടുത്തു.