amirtha

തൃശൂർ: ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സൈ പൈ' സയൻസ് മാത്‌സ് പ്രോജക്ട് എക്‌സിബിഷനിൽ അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ക്രിയാത്മക ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയരായി. സയൻസ് സ്റ്റിൽ വർക്കിംഗ് മോഡൽ, മാത്‌സ് വർക്കിംഗ് മോഡൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും സജീവ പങ്കാളിത്തത്തിനുള്ള ട്രോഫിയും അമൃത കരസ്ഥമാക്കി. മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. പ്രോജക്ട് എക്‌സിബിഷന്റെ ഫൈനലിന് അർഹരായ 150 ലധികം പ്രോജക്ടുമായി 350ലേറെ കുട്ടികളാണ് മത്സരിച്ചത്. വിജയികൾക്കായി 65,000 രൂപയുടെ കാഷ് പ്രൈസുകളും പ്രശസ്തിപത്രവും പ്രിൻസിപ്പൽ ഡോ. സി.ബി. സജി, വൈസ് പ്രിൻസിപ്പൽ ഡോ. സി. സുനിത എന്നിവർ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർമാരായ ഡോ. നിഷ, ദിവ്യ ഉണ്ണി, പി.ആർ. മനു, റിയ എന്നിവർ സംസാരിച്ചു.