 
തൃശൂർ: ജൂബിലി മിഷൻ കോളേജിലെയും സ്‌കൂളിലെയും വിദ്യാർത്ഥികളുടെ രോഗീപരിശീലനത്തിനു മുമ്പുള്ള ദീപം തെളിക്കൽ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കോളേജ് ഒഫ് നഴ്‌സിംഗ് ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, കോളേജ് തൃശൂർ ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തങ്കമണി വി.കെ. മുഖ്യപ്രഭാഷണം, ഡോ. സിസ്റ്റർ ഫിലോരശ്മി, സിസ്റ്റർ റെജി അഗസ്റ്റിൻ, ഡോ. സിസ്റ്റർ ട്രീസ ആന്റോ, ഫാ. ഷിജോ മാപ്രാണത്തുക്കാരൻ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. ഷിബു സി. കള്ളിവളപ്പിൽ, സിസ്റ്റർ മെറ്റിൽഡ പോൾ, കൗൺസിലർ മേഴ്‌സി അജി, പി.ടി.എ പ്രസിഡന്റ് ജോമി ടി.ജെ എന്നിവർ സംസാരിച്ചു.