1

തൃശൂർ : കാർഷിക സർവകലാശാലയിലെ എൻജിനീയറിംഗ് വിഭാഗത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്ക് നിയമനം നൽകാനുള്ള നീക്കം അപലപനീയമാണെന്ന് ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ.പി.കെ.സുരേഷ് കുമാർ, എൻ.കൃഷ്ണദാസ്, പി.നിധീഷ്, എസ്.സമ്പത്ത്, സതീഷ് കുമാർ വി.ടി എന്നിവർ അറിയിച്ചു.

ഓൺലൈൻ ജനറൽ കൗൺസിൽ യോഗത്തിൽ കൊണ്ടുവന്ന ഈ അജണ്ട യു.ഡി.എഫ് അംഗങ്ങളുടെ ഒത്താശയോടെ ഏകപക്ഷീയമായി വോട്ടെടുപ്പില്ലാതെ വൈസ് ചാൻസലർ പാസാക്കുകയായിരുന്നു.ഔദ്യോഗിക അജണ്ടയോട് എതിർപ്പുള്ളവരെ നിശബ്ദരാക്കാൻ ഈ യോഗം ഓൺലൈനായാണ് നടത്തിയത്. ഇടതുപക്ഷ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ നിർബന്ധമായി മൂട്ട് ചെയ്ത് നിശബ്ദരാക്കിയെന്നും ആരോപിച്ചു. യുവാക്കളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയോഗിക്കാമെന്നിരിക്കെ ഉദ്യോഗാർത്ഥികളുടെ അവകാശത്തെ ഹനിക്കുന്നതാണ് തീരുമാനമെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.