poornima

തൃശൂർ : വികസിത് ഭാരത് സങ്കൽപ് യാത്രയുടെ നഗര മേഖലകളിലൂടെയുള്ള പര്യടനം വടക്കേ സ്റ്റാൻഡ് , ശക്തൻ നഗർ എന്നിവിടങ്ങളിൽ നടന്നു. അക്വാട്ടിക് കോംപ്ലക്‌സ് പരിസരത്ത് കൗൺസിലർ പൂർണിമ സുരേഷ് ഉദ്ഘാടനം ചെയ്തു. നാസിക്കിൽ നടന്ന ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതിന്റെ തത്സമയ വീഡിയോ പ്രദർശനം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ.വി.രാധിക, സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് ഓഫീസർ അബ്ദുൾ മനാഫ് സംസാരിച്ചു. ശക്തൻ നഗർ പരിസരത്തെ പരിപാടി ബാങ്ക് ഒഫ് ബറോഡ ചീഫ് മാനേജർ സുജയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.