ലെൻസ്‌ഫെഡ് കൊടുങ്ങല്ലൂർ ഏരിയാ ഓഫീസ് ജില്ലാ സെക്രട്ടറി ടി.സി. നിമൽ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) കൊടുങ്ങല്ലൂർ ഏരിയാ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.സി. നിമൽ നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് സ്മിത സ്റ്റാൻലി അദ്ധ്യക്ഷയായി. പടിഞ്ഞാറെ നടയിലുള്ള അറയ്ക്കൽ ബിൽഡിംഗിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷറർ പോൾ ജോർജ്, ഏരിയാ ഇൻ ചാർജ് സുരേഷ് കുമാർ, സംസ്ഥാന സമിതി അംഗം എം.പി. ജയപ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്. നിഷാദ്, ഏരിയാ രക്ഷാധികാരി കെ.വി. പ്രദീപ്കുമാർ സംസാരിച്ചു. ഏരിയാ സെക്രട്ടറി അൻവർ ഹുസൈൻ സ്വാഗതവും ട്രഷറർ മുഹമ്മദ് സാബിർ നന്ദിയും പറഞ്ഞു.