നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്‌ളിക് സ്‌കൂളിൽ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. ജില്ലാ ധർമ്മ ജാഗരൺ പ്രമുഖ് വി.സായ്‌രാമൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ സി.രാഗേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് ടി.സി.തിലകൻ, കെ.രവീന്ദ്രൻ, കെ.ആർ.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന, ഭജന എന്നിവയും നടന്നു. വിദ്യാർത്ഥികളിൽ സേവാ പ്രവർത്തനം വളർത്തുന്നതിന്റെ ഭാഗമായി സേവാനിധി സമർപ്പണവുമുണ്ടായിരുന്നു.