തൃശൂർ: കേരള ബ്രാഹ്മണസഭയുടെ ലളിതകലാ സ്ഥാപനമായ ശ്രുതി ഭാരതിയിലെ വിദ്യാർത്ഥികൾ ഇന്നലെ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. ചിത്രരചനാ മത്സരതിൽ 50 വിദ്യാർത്ഥികൾ സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങൾ വരച്ചു.
ചിത്രകലാ അദ്ധ്യാപകൻ പ്രസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവേകാനന്ദ സൂക്തങ്ങൾ ഉച്ചരിച്ച് സ്വാമിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.