തൃപ്രയാർ: നാട്ടിക ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രം കീഴ്കാവ് ശ്രീ ഭദ്രകാളി മായങ്കാവ് ക്ഷേത്രത്തിലെ അശ്വതി വേല മഹോത്സവം 17, 18 തീയതികളിൽ ആഘോഷിക്കും. 17ന് രാവിലെ മഹാഗണപതിഹോമം, ഉച്ചയ്ക്ക് ഗുരുഭൂതൻമാർക്ക് രൂപക്കളത്തിൽ നൃത്തം. 18ന് ഉച്ചയ്ക്ക് മഹാഗുരുതി, ശ്രീമഹാദേവിയുടെയും ശ്രീ വീരഭദ്രസ്വാമിയുടെയും രൂപക്കളത്തിൽ നൃത്തം. ക്ഷേത്രം മഠാധിപതി അനന്തു സുരേഷ്, വിപിൻ സാഗർ ഈഴുവൻപറമ്പിൽ, എ.എൻ. സിദ്ധപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.