കൊടുങ്ങല്ലൂർ: താലപ്പൊലി മഹോത്സത്തോട് അനുബന്ധിച്ച് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് കളക്ടറോട് അഭ്യർത്ഥിച്ച് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിവേദനം. ബൈപ്പാസിലെ നിർമ്മാണം മൂലം വലിയ വാഹനങ്ങൾ നഗരത്തിലൂടെ കടന്നുപോകുന്നതിനാൽ താലപ്പൊലി കാവിലെത്തിച്ചേരാൻ നുറുക്കണക്കിന് ഭക്തർക്ക് കഴിയാതെ വരും. ഇത് ഭക്തർക്ക് മനപ്രയാസമുണ്ടാക്കുമെന്നും നിവേദനത്തിൽ പറയുന്നു.

ഇതിനാൽ താലപ്പൊലി പ്രമാണിച്ച് കൊടുങ്ങല്ലൂർ ഭവവതിക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് മറ്റു തടസങ്ങളിലാതെ എത്തിച്ചേരാൻ വാഹനങ്ങളെ വഴി തിരിച്ചു വിടാനുള്ള സ്വതരനടപടികൾ കൈക്കൊള്ളണമെന്ന് യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ, കൺവീനർ പി.കെ. പ്രസന്നൻ, കമ്മിറ്റി അംഗങ്ങളായ ബേബി റാം, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, ദിനിൽ മാധവ് എന്നിവർ നിവേദനം മുഖേന ജില്ലാ കളക്ടോറോട് ആവശ്യപ്പെട്ടു.