church
അമ്പ് തിരുനാളിനോട് അനുബന്ധിച്ച് ദീപാലംകൃതമായ കുറ്റിക്കാട് സെന്‌റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി

ചാലക്കുടി: കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിലെ അമ്പു തിരുനാൾ ഭക്തിസാന്ദ്രമായി. വിവിധ കുർബാനകൾക്ക് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. പ്രിൻസ് പരത്തിനാൽ സി.എം.ഐ യുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടു കുർബാന നടന്നു. തുടർന്ന് യൂണിറ്റുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പ് നടന്നു. തിരുനാളിന്റെ ഭാഗമായി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ദീപാലങ്കൃതമായി. ഇന്ന് തിരുനാൾ നടക്കും. നാളെ ടൗൺ അമ്പും നടക്കും.