
പുതുക്കാട് : സർക്കാരുമായി ഒപ്പുവച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി മെഡി സെപ് പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പെൻഷൻകാരെ ചൂഷണം ചെയ്യുന്ന ഇൻഷ്വറൻസ് കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുതുക്കാട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.യതീന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. പി.എ.സുബ്രഹ്മണ്യൻ, കെ.ഒ.പൊറിഞ്ചു, കെ.സദാനന്ദൻ, പി.തങ്കം, എം.കെ.ശാന്തകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രക്ഷാധികാരി: എം.വി.യതീന്ദ്ര ദാസ്, പ്രസിഡന്റ്: വി.ബി.ശോഭനകുമാരി, വൈസ് പ്രസിഡന്റുമാർ: പി.വി.ദേവസി, ഇ.വി.റോസി, സി.ആർ.സുരേഷ്, സെക്രട്ടറി: തങ്കം, ജോയിന്റ് സെക്രട്ടറിമാർ: പി.സി.എസ്.സുരേഷ്, യു.വി.രാധ, ഇ.എൻ.സജീവൻ, ട്രഷറർ : ടി.എം.രാമൻകുട്ടി.