
തൃശൂർ : രാജ്യത്ത് അതിവിപ്ലകരമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ പത്തുവർഷത്തെ മോദി ഗവൺമെന്റ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ലീഗൽ സെൽ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശാസ്തമംഗലം എസ്.അജിത്കുമാർ, അഡ്വ.സി.ദിനേശ്, അഡ്വ.സി.രാജേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.ഗിരിജൻ, അഡ്വ.ഗുരുവായൂരപ്പൻ കെ.വി, ലീഗൽ സെൽ പ്രഭാരി അഡ്വ.മനോജ് വി, അഡ്വ.രഞ്ജിത് ചന്ദ്രൻ, അഡ്വ.ദിലീപ് കുമാർ, ലിഷ രഞ്ജിത് എന്നിവർ സംസാരിച്ചു. അഡ്വ.പി.എസ്.ഈശ്വരൻ, അഡ്വ.പയസ് മാത്യു ,അഡ്വ.ഇ.രാജൻ എന്നീ മുതിർന്ന അഭിഭാഷകരെ ആദരിച്ചു.