
തൃശൂർ: പ്രധാനമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിലും സി.പി.എമ്മിന് വലിയ അസഹിഷ്ണുതയുണ്ടെന്നും അതിന്റെ ഭാഗമാണ് സി.പി.എം. കുപ്രചാരണങ്ങളെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ. സന്ദർശനത്തിന്റെ ഭാഗമായി വിവാഹങ്ങൾ മാറ്റി വയ്പ്പിച്ചെന്നത് തെറ്റായ വാർത്തയാണ്. ഇത് പുറത്തുവിട്ടത് സി.പി.എം. ചാനലാണ്. ഇതിന് പിന്നിൽ സി.പി.എം നേതാക്കളാണ്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഒരു വിവാഹവും മാറ്റിവെച്ചിട്ടില്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയം തന്നെ നിശ്ചയിച്ച വിവാഹങ്ങളെല്ലാം മറ്റ് മണ്ഡപങ്ങളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.