road

തൃശൂർ : കോർപ്പറേഷൻ ഒല്ലൂക്കര മേഖല പരിധിയിൽ നെട്ടിശ്ശേരി റോഡിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നെട്ടിശ്ശേരി കപ്പേള മുതൽ കീച്ചേരി പാലം വരെയുള്ള റോഡിലെ ഗതാഗതം 15 മുതൽ ജൂൺ 15 വരെ ഭാഗികമായി നിരോധിച്ചു. 15 മുതൽ ഏപ്രിൽ 15 വരെ നെട്ടിശ്ശേരി അമ്പലം കവാടം മുതൽ നെട്ടിശ്ശേരി ആൽ വരെയുള്ള നെട്ടിശ്ശേരി റോഡും പൂർണമായും നിരോധിച്ചു. കുറ്റുമുക്ക് ഭാഗത്ത് നിന്നും മണ്ണുത്തി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റുമുക്ക് പാത്തിപ്പാലം വഴി വൈലോപ്പിള്ളി നഗർ റോഡ് വഴി തിരിഞ്ഞുപോകണം. മണ്ണുത്തി, മുക്കാട്ടുക്കര ഭാഗത്ത് നിന്നും കുറ്റുമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെട്ടിശ്ശേരി അമ്പലം ആൽ വഴി തിരിഞ്ഞുപോകണം.

.