
തൃശൂർ: വായനയും എഴുത്തും പുതിയ ഭാഷാ സാംസ്‌കാരിക അവസരങ്ങൾ തുറക്കുയാണെന്ന് മുൻ മന്ത്രി അഡ്വ.വി.എസ്.സുനിൽ കുമാർ. മന:ശാസ്ത്രജഞനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.പി.എം.ജവഹർലാൽ രചിച്ച ഹിപ്‌നോമാജിക് മനശ്ശാസ്ത്ര പാഠങ്ങൾ, ഹല്ല യഹുല്ലു കഥാസമാഹാരം, പ്രണയ പാഠങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ എം.എ.സി.ടി കോടതി ജഡ്ജ് പി.ശബരീനാഥ് അദ്ധ്യക്ഷനായി. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഡോ.എസ്.ഗീരിഷ് കുമാർ, കോർപ്പറേഷൻ കൗൺസിലർ ശ്രീലാൽ ശ്രീധർ, ഇ.എം.സതീശൻ, ഡോ.രത്‌ന കുമാരി , ഇ.ആർ.ജോഷി, സി.സുരേഷ് മാസ്റ്റർ പാണക്കാട്, സി.ജ്യോതിലക്ഷ്മി, എൻ.സുരേഷ്‌കുമാർ, ഷാജികാക്കശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.