അവിണിശ്ശേരി: പാലിശ്ശേരി ശെരിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാമഹോത്സവത്തിന് കൊടിയേറി. തട്ടകത്തിൽ നിന്ന് ദേശക്കാർ മുറിച്ചുകൊണ്ടുവന്ന അലങ്കരിച്ച കൊടിമരം മേൽശാന്തി പാറേക്കാട്ട് പരമേശ്വരൻ നമ്പൂതിരി പൂജ നടത്തിയതിന് ശേഷം ക്ഷേത്ര സംരക്ഷണ സമിതിയും പാലിശ്ശേരി അവിണിശ്ശേരി ദേശക്കമ്മിറ്റിക്കാരും ചേർന്ന് കൊടിയേറ്റം നടത്തി. 18 നാണ് അശ്വതി വേല. പിച്ചള പൊതിഞ്ഞ ശ്രീകോവിൽ ഇളങ്ങല്ലൂർ നീലകണ്ഠൻ നമ്പൂതിരി സമർപ്പണം നടത്തി. പുതുക്കിയ കോലം, നെറ്റിപ്പട്ടം എന്നിവ ശെരിശ്ശേരിക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയും ഇരു വേലാഘോഷ കമ്മിറ്റിയും ചേർന്ന് ക്ഷേത്രത്തിൽ സമർപ്പിച്ചു.