
തൃശൂർ: കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ സ്റ്റാഫ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.വി.ഹാപ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ജി.സ്മിത അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ജെ.മെർളി, ജില്ലാ പ്രസിഡന്റ് ആർ.ഹരീഷ് കുമാർ, വൈസ് പ്രസിഡന്റ് വി.എച്ച്.ബാലമുരളി, ടി.കെ.അനിൽകുമാർ, കെ.എസ്.ഡബ്‌ള്യു.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ശിവാനന്ദൻ, ജില്ലാ സെക്രട്ടറി കെ.എം.ഷെമിത, ജില്ലാ ട്രഷറർ പി.എസ്.ബിനോജ്, പി.വി.റെജി, എം.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാനും വകുപ്പിന്റെ സേവനം എല്ലാ ജന വിഭാഗങ്ങളിലും എത്തിക്കാനും എല്ലാ താലൂക്കിലും മണ്ണ് സംരക്ഷണ ഓഫീസുകൾ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു