മാള: സൗഹൃദം ചക്കാംപറമ്പിന്റെ കുടുംബ സംഗമം പ്രസിഡന്റ് ഡോ. ഷിബു പണ്ടാലയുടെ വസതിയിൽ ചേർന്നു. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഷിബു പണ്ടാല, ടി.പി. ബാലകൃഷ്ണൻ, ടി.കെ. രാജൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങൾ കലാപരിപാടികളും മത്സരങ്ങളും നടത്തി.