police-

കയ്പമംഗലം : അഴീക്കോട് കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തീരദേശവാസികൾക്കായി സൗജന്യ നേത്ര രോഗ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. കടലോര ജാഗ്രതാ സമിതി, കൊടുങ്ങല്ലൂർ നേത്ര കണ്ണാശുപത്രി, കയ്പമംഗലം ഗവ.ഫിഷറീസ് സ്‌കൂളിലെ എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കയ്പമംഗലം പൊലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.സുകന്യ അദ്ധ്യക്ഷയായി. കോസ്റ്റൽ എസ്.ഐ വി.എൻ.മണികണ്ഠൻ, ഡോ.രമ്യ പ്രവീൺ, അംഗങ്ങളായ മിനി അരയങ്ങാട്ടിൽ, ജയന്തി, സിബിൻ അമ്പാടി, ആർ.ആർ.രാധാകൃഷ്ണൻ, സ്‌നേഹദത്ത്, കെ.എസ്.അനിൽകുമാർ, ഇ.ജി.സജിമോൻ, വി.വി.സായ, കെ.എം.വിജയൻ, സീനിയർ സി.പി.ഒ എം.കെ.സിയാദ് തുടങ്ങിയവർ സംസാരിച്ചു.