ആറാട്ടുപുഴ പൂരം പതിക കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ടി.എൻ. പ്രതാപന് നൽകി പ്രകാശനം ചെയ്യുന്നു.
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ടി.എൻ. പ്രതാപൻ എം.പി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് ദീപം തെളിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ടി.എൻ. പ്രതാപൻ എം.പിക്ക് പത്രിക നൽകി പ്രകാശനം ചെയ്തു. പത്രിക രൂപകൽപ്പന ചെയ്ത വൈലൂർ ദിനേശനെ ആദരിച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, പെരുവനം-ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ. രാജീവ് മേനോൻ, ദേവസംഗമ സമിതി ട്രസ്റ്റ് പ്രസിഡന്റ് എ.എ. കുമാരൻ, എ. ഉണ്ണിക്കൃഷ്ണൻ, കെ. രവീന്ദ്രൻ, പെരുവനം സതീശൻ മാരാർ, യു. അനിൽകുമാർ, എം. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് സി. സുധാകരൻ, സെക്രട്ടറി കെ. രഘുനന്ദനൻ, ട്രഷറർ കെ.കെ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് കെ. വിശ്വനാഥൻ, ജോ. സെക്രട്ടറി രവി ചക്കോത്ത്, ഓഡിറ്റർ കെ. സജീഷ് എന്നിവർ നേതൃത്വം നൽകി. ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 17നും തിരുവാതിര വിളക്ക് മാർച്ച് 19ന് വെളുപ്പിനും പെരുവനം പൂരം മാർച്ച് 20നും ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 22നും ആറാട്ടുപുഴ പൂരം മാർച്ച് 23നും ഗ്രാമബലി മാർച്ച് 24 നുമാണ്.