bjp

തൃശൂർ : അയോദ്ധ്യ ശ്രീരാമ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്, സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായി കൊക്കാല ഏരിയയിലെ അച്ഛൻ തേവർ ശിവക്ഷേത്രം പരിസരം വൃത്തിയാക്കൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത് അദ്ധ്യക്ഷത വഹിച്ചു. കൊക്കാല ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി, സംസ്ഥാന കൗൺസിൽ അംഗം മുരളി കോളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, മനോജ് മഠത്തിൽ, വാണിജ്യ സെൽ കൺവീനർ രാജേഷ് എം.പി, കൊക്കാല ഏരിയ പ്രസിഡന്റ് സജീവൻ, ബിനീഷ് കൊച്ചുണ്ണി എന്നിവർ നേതൃത്വം നൽകി.