ഒല്ലൂർ: ഗവൺമെന്റ് യു.പി. സ്‌കൂൾ പനംകുറ്റിച്ചിറ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി പരിഗണിച്ച് ഭൗതിക സൗകര്യ വികസനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടത്തിനു തുക അനുവദിച്ചത്. വിശാലമായ ക്ലാസ് മുറികൾ, സ്റ്റെയർ റൂം, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാത്ഥികൾക്കുള്ള ടോയ്‌ലറ്റുകൾ, വീതിയുള്ള വരാന്ത എന്നിവ ഉൾക്കൊള്ളുന്നവയാണ് പുതിയ കെട്ടിടമെന്നും മന്ത്രി പറഞ്ഞു.