കൊടകര: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടകര പഞ്ചായത്തിലെ 17-ാം വാർഡിലെ അയൽസഭ ജനുവരി മാസത്തെ ഹരിത കർമ സേനക്ക് കൈമാറേണ്ട 101 വീട്ടുകാരുടെ യൂസർ ഫീ കേരളത്തിൽ ആദ്യമായി ഒരുമിച്ചു നൽകി.
കലാനഗർ അയൽ സഭ കൺവീനർ ബിജു എ. ബാലനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ തുക ഏറ്റു വാങ്ങി. കലാസഭ അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ ഡസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. രമണി തിലകൻ അദ്ധ്യക്ഷയായി.
ടി.കെ. പദ്മനാഭൻ, മഞ്ജു വിശ്വനാഥ്, ബാബു പറമ്പത്ത്, എം.എ. സുനിൽ, സുബ്രഹ്മണ്യൻ തൈനാത്തൂടാൻ എന്നിവർസംസാരിച്ചു.