kimarunu
കളഞ്ഞു കിട്ടിയ പേഴ്‌സ് ഷിജിന മോള്‍ ഉടമക്ക് കൈമാറുന്നു

കൊടകര: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗം. ശനിയാഴ്ച രാത്രി എട്ടോടെയാണ് കൊടകര പഞ്ചായത്ത് 13-ാം വാർഡിലെ ഹരിത
കർമ്മ സേനാംഗമായ പി. ഷിജിനാമോൾക്ക് കൊടകര ധനലക്ഷ്മി ബാങ്കിന് മുന്നിൽനിന്നും പേഴ്‌സ് കളഞ്ഞു കിട്ടിയത്. മറ്റത്തൂർകുന്ന് സ്വദേശിയും
മസ്‌കറ്റിൽ ജോലിക്കാരനുമായ പി.വി. വിഷ്ണുവിന്റേതായിരുന്നു പേഴ്‌സ്. കൊടകര പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെയും ഹരിത കർമ്മ സേന പഞ്ചായത്ത് കോ ഓർഡിനേറ്ററുടെയും സാന്നിധ്യത്തിൽ ഷിജിന പേഴ്‌സ് വിഷ്ണുവിന് കൈമാറി.