കൊടുങ്ങല്ലുർ : കൊടുങ്ങല്ലൂർ- തൃപ്രയാർ മേഖലാ സ്വകാര്യ ദേവസ്വം ബോർഡ് പൊതുയോഗം ലോകമലേശ്വരം ശ്രീ നാരായണ ഹാളിൽ വൈസ് പ്രസിഡന്റ് വി.വി. രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എം.എസ്. രാധാകൃഷ്ണൻ, വി.യു. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.യു. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ (പ്രസിഡന്റ്), പി.കെ. രാമനാഥൻ, ജയൻ തെക്കൂട്ട് (വൈസ് പ്രസിഡന്റുമാർ), എം.എസ്. രാധാകൃഷ്ണൻ (സെക്രട്ടറി), ജോഷി ചക്കാമാട്ടിൽ, നളിനൻ (ജോയിന്റ് സെക്രട്ടറിമാർ), വി.വി. രവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.