eyyani-temple
നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിടൽ.

തൃപ്രയാർ : നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണത്തോടനുബന്ധിച്ച് പൊങ്കാല നടത്തി. രാവിലെ മഹാഗണപതി ഹോമം, പൊങ്കാലയിടൽ, പൊങ്കാല സമർപ്പണം, വൈകിട്ട് ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ്. ജോഷി മുഖ്യകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് ഇ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി. സ്‌നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ. പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ പൊങ്കാലയിടൽ ചടങ്ങിനെത്തിയിരുന്നു. 16ന് വൈകിട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറും.