ഡി.വൈ.എഫ്.ഐ പുല്ലൂറ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥ സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗം പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ : 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രവാക്യമുയർത്തി ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി പുല്ലൂറ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. പി.എസ്. ആഷിക് ക്യാപ്ടനായിരുന്ന പ്രചാരണ ജാഥ നീലക്കംപാറയിൽ 13-ാം വാർഡ് കൗൺസിലറും സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ പി.എൻ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ. രാമദാസ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കെ.എസ്. സജിൻ, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റ് പാർവതി സജിത്ത് എന്നിവർ സംസാരിച്ചു. പുല്ലൂറ്റ് പ്രദേശങ്ങളിൽ പര്യാടനം നടത്തിയ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പള്ളത്തുകാട് പരിസരത്ത് നടന്ന സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.ബി. രതീഷ് ഉദ്ഘാടനം ചെയ്തു.