 
എസ്.എൻ.ഡി.പി. ശാഖാ സംയുക്ത വാർഷിക പൊതുയോഗം
പുതുക്കാട്: എസ്.എൻ.ഡി.പി. യോഗം തെക്കേ തൊറവ് ശാഖ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് എന്നിവരുടെ സംയുക്ത വാർഷിക പൊതുയോഗം നടത്തി. ഗുരുമന്ദിരത്തിൽ നടന്ന പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കൃഷ്ണസ്വാമി അദ്ധ്യക്ഷനായി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശാഖ സെക്രട്ടറി പ്രേമചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായിൽ, ഡയറക്ടർ ബോർഡ് അംഗം രഘു മാസ്റ്റർ പഞ്ചായത്ത് കമ്മറ്റി അംഗം പി.ആർ. വിജയകുമാർ, വടക്കേ തൊറവ് ശാഖഭാരാവഹികളായ പി.കെ സെൽവരാജ്, തിലകൻ ,ഗുരുമന്ദിര പുനർ നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ഗോപിചന്ദ്രൻ, കെ.കെ. സനി, വനിതാസംഘം ഭാരവാഹികളായ ജീഷ ഷൺമുഖൻ, ഗിരിജ തിലകൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം നിവിൻ ചെറാകുളം, കിനോ ചേർക്കര, ജിതിൽലാൽ, രാജീവ് കരോട്ട് എന്നിവർ പങ്കെടുത്തു.
യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരെഞെടുത്തു. രവീന്ദ്രൻ കരവട്ട്, പ്രസിഡന്റ് ,അനിൽ പുളിപറമ്പിൽ സെക്രട്ടറി.