മതിലകം: നായ അസാധാരണമായി കൂട്ടിൽക്കിടന്ന് ബഹളം വയ്ക്കുന്നത് കേട്ട് കൂട്ടിൽ നിന്നും അഴിച്ചു വിട്ടപ്പോൾ ആണ് സംഗതി കാര്യമാണെന്ന് അറിയുന്നത്. മതിലകം കളരിപ്പറമ്പ് സായി കൃഷ്ണയുടെ വീട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടിന് ഇറക്കാലിയിൽ വച്ചിരുന്ന ചാക്കുകൾ കിടയിൽ പതുങ്ങി ഇരിക്കുന്ന പാമ്പിനെ വളർത്തു നായ ജൂഡ് നോട്ടമിട്ടിരുന്നു. തന്റെ പ്രിയപ്പെട്ട വീട്ടുകാർക്ക് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുന്നതിനായി അവൻ തന്റെ ജീവൻ പണയം വച്ച് പൊരുതി. പിന്നീടൊരു യുദ്ധം തന്നെ ആയിരുന്നു. ഇടയ്‌ക്കൊന്നു തോൽവി സമ്മതിച്ച് പാമ്പ് പിന്മാറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ജൂഡ് വിട്ടില്ല. വയറിനു കടിച്ച് കുടഞ്ഞു കൊണ്ട് പാമ്പിനെ വീടിന്റെ തറയിൽ അടിച്ചു വകവരുത്തി തന്റെ യജമാനനോട് വെള്ളം വാങ്ങി കുടിക്കുന്ന ലൈവ് കാഴ്ച. ജൂഡ് ഒരു തെരുവ് നായക്കുട്ടി ആയിരുന്നു. നാടൻ നായ കുടുംബം സംരക്ഷിക്കും എന്നറിവുള്ളതിനാലാണ് എടുത്തു വളർത്തിയത്. മൂന്ന് വർഷം മുമ്പ് പെരിഞ്ഞനം കിഴക്കുവശം ആളൊഴിഞ്ഞ വീട്ടിൽ പട്ടി പ്രസവിച്ചു എട്ട് കുട്ടികൾ ഉണ്ടെന്ന് വാട്‌സാപ്പിൽ കണ്ട മെസേജിൽ നിന്നാണ് നായക്കുട്ടിയെ വീട്ടിൽ കൊണ്ടുവന്നു ജൂഡ് എന്ന പേരിട്ട് വളർത്തിയത്.