1

തൃശൂർ: ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. സംഘത്തിന്റെ ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യച്ചങ്ങല വിജയിപ്പിക്കണമെന്ന പ്രമേയം വി. മുരളി അവതരിപ്പിച്ചു. എൻ. ചെല്ലപ്പന്റെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേംപ്രസാദ് അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശ്ശി, ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. സി.എഫ്. ജോൺ ജോഫി, ജലീൽ ടി. കുന്നത്ത്, ഡോ. ഡി. ഷീല എന്നിവർ സംസാരിച്ചു. അബ്ദുൾ മജീദ്, കലാഭവൻ സലിം, എ.പി. സുനിൽ, വർഗീസാന്റണി, ലത്തീഫ് മമ്മിയൂർ, തുളസീദാസ് ,എം.എം. ബാബു, ഡോ. സോണി ജോൺ, വിദ്യാധരൻ, ബിജുകുമാർ എന്നിവർ പങ്കെടുത്തു.