അന്തിക്കാട്: പഞ്ചായത്ത് കാര്യാലയത്തിന്റെ മുകൾ നിലയിൽ നിർമ്മിച്ച കെ.കെ. വേലായുധൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ അദ്ധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, കെ.കെ. വേലായുധന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ് ആമുഖ പ്രസംഗം നടത്തി. പി.എസ്. സുജിത്ത്, മേനക മധു, പി.എ. ഷഫീർ, ശരണ്യ രജീഷ്, സി.കെ. കൃഷ്ണകുമാർ, അബ്ദുൾ ജലീൽ, സെൽജി ഷാജു കെ.ആർ. രശ്മി, വാർഡ് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 3.9 കോടി രൂപ അനുവദിച്ചിട്ടും അന്തിക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കാത്ത പഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയുടെയും എം.എൽ.എ വേദിയിൽ വച്ച് വിമർശിച്ചു.