samapichu
അക്ഷരകൈരളിയുടെ ഭാഗമായ കലാമുറ്റത്തിന്റെ പുസ്തക വിതരണത്തിന്റെ സമാപനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷരകൈരളിയുടെ ഭാഗമായ കലാമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എം.എൽ.എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ യു.പി, ഹൈസ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണത്തിന്റെ സമാപന വിതരണം നടന്നു. ബാലസാഹിത്യം തുടങ്ങി കേരളത്തിലെ പ്രമുഖ പ്രസാദകരുടെയടക്കം മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് മണ്ഡലത്തിൽ വിതരണം ചെയ്തത്. ചാമക്കാല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ, പ്രിൻസിപ്പൽ ആന്റൊ പോൾ, പി.ടി.എ പ്രസിഡന്റ് സി.ബി. അബ്ദുൾ സമദ്, കെ.എസ്. കിരൺ, ആഫിക്കലി എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ കെ.വി. പ്രേമചന്ദ്രൻ മാസ്റ്റർ സ്വാഗതവും കലാമുറ്റം കോ-ഓർഡിനേറ്റർ ഷെമീർ പതിയാശ്ശേരി നന്ദിയും പറഞ്ഞു.