kodiyettu-
കയ്പമംഗലം ബീച്ച് കണക്കശ്ശേരി സുഭദ്രാ ദേവി, ഭദ്രകാളി ക്ഷേത്രോത്സവത്തിന് മേൽശാന്തി കണ്ടനാട്ട് ശിവപ്രസാദ് കോടിയേറ്റുന്നു.

കയ്പമംഗലം : കയ്പമംഗലം ബീച്ച് കണക്കശ്ശേരി സുഭദ്രാദേവി, ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. മേൽശാന്തി കണ്ടനാട്ട് ശിവപ്രകാശ് കൊടിയേറ്റ് നിർവഹിച്ചു. ഇന്ന് രാവിലെ 7ന് മൃത്യുഞ്ജയ ഹോമം, 9ന് പുള്ളുവൻ പാട്ടോട് കൂടി നാഗങ്ങൾക്ക് പ്രത്യേക പൂജ, നാളെ രാത്രി 7.30ന് സംഗീതാർച്ചന, 18ന് രാവിലെ 9ന് ദേവിക്ക് തോറ്റംപാട്ട്, തുടർന്ന് ഗുരുമുത്തപ്പന് രൂപക്കളം, രാത്രി എട്ടിന് വിഷ്ണുമായ സ്വാമിക്ക് കളമെഴുത്തും പാട്ടും, 19ന് രാത്രി 7.30ന് നൃത്തസന്ധ്യ, 20ന് രാത്രി 7ന് ഗാനമേള, 21ന് മൂന്ന് മണിക്ക് എഴുന്നള്ളിപ്പ്, തുടർന്ന് പകൽപ്പൂരം, വൈകിട്ട് 6.30ന് ദീപാരാധന, ശേഷം ദേവാനന്ദമേളങ്ങൾ, രാത്രി എട്ടിന് തായമ്പക തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.