പാവറട്ടി: പാവറട്ടി മരുതയൂർ ഗവ.യു.പി.സ്‌കൂളിൽ വർണ്ണ കൂടാരം ഒരുക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു.
13 പ്രവർത്തന ഇടങ്ങൾ ഒരുക്കും. വർണ്ണ കൂടാരം ഗുണഭോകൃത സമിതി യോഗം ചേർന്നു. തുടർന്ന് സംയുക്ത ഡയറി പ്രകാശനം, മെറിറ്റ് ഡേ, സമേതം ചരിത്രാന്വേഷണം സ്‌കൂൾ തലം അവതരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. യോഗം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. റെജീന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.മെജോ, പി.എസ്.മീനാ, കെ.പി.ഷബീന, പി.സി.സ്മിത, സുബ്രഹ്മണ്യൻ ഇരിപ്പശേരി, അജീഷ് അമ്പാടി, വി.യു.പ്രമീള, റഷീദ, ആർ.കെ.സൗദ എന്നിവർ പ്രസംഗിച്ചു.
വർണ്ണ കൂടാരം
എസ്.എസ്.കെയുടെ സ്റ്റാർ പദ്ധതി പ്രകാരം പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വർണ്ണ കൂടാരം.