bribe

ഇരിങ്ങാലക്കുട : കോണത്തുകുന്ന് സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റാനായി റിപ്പോർട്ട് നൽകുന്നതിന് 3,500 രൂപ കൈക്കൂലി വാങ്ങിയ

വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് പിടികൂടി. വെള്ളാങ്കല്ലൂർ വടക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരെയാണ് പിടികൂടിയത്. സ്ഥലപരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് ഓൺലൈനായി ആർ.ഡി.ഒയ്ക്ക് സമർപ്പിക്കാനായി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വിവരം തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിക്കുകയായിരുന്നു. ഡി.വൈ.എസ്.പി കെ.സി.സേതു, ഇൻസ്‌പെക്ടർമാരായ സജിത്ത് കുമാർ, എസ്.ഐ ജയകുമാർ, സുദർശനൻ, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത്, ഡ്രൈവർമാരായ രതീഷ് എന്നിവരാണ് ഇവരെ പിടികൂടിയത്.