1

തൃശൂർ: അധികാര സിംഹാസനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനേക്കാൾ ജനമനസുകളിൽ ഇടം നേടുകയെന്നതാണ് പൊതുപ്രവർത്തകന്റെ വിജയമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല. തൃശൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കുന്നത്ത് സ്ഥാപിച്ച ലീഡർ കെ. കരുണാകരന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ. സുരേഷ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, എ. പ്രസാദ്, ജോൺ ഡാനിയേൽ, ഷാജി ജെ. കോടങ്കണ്ടത്ത്, സുബി ബാബു, കെ.പി. രാധാകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, കെ. നളിനാക്ഷൻ എന്നിവർ സംസാരിച്ചു.