പാവാട്ടി: എളവള്ളി പഞ്ചായത്തിലെ പറയ്ക്കാട് അഞ്ചാം വാർഡിൽ പുല്ലാനിപറമ്പത്ത് റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതി പ്രകാരം 1.4 ലക്ഷം രൂപയും ചേർത്ത് 6.4 ലക്ഷം രൂപ ചെലവ് ചെയ്താണ് റോഡിന്റെ നിർമ്മാണം. റോഡിന്റെ ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, കെ.ഡി.വിഷ്ണു, ഷാലി ചന്ദ്രശേഖരൻ, ഷീലാ മുരളി, സി.എസ്.ശ്രുതി, പ്രമോദ് വട്ടംപറമ്പിൽ, പി.എസ്. ജിത്ത്, വിജയ സുരേഷ് എന്നിവർ പ്രസംഗിച്ചു.