തിരുവില്വാമല: തിരുവില്വാമല കൊച്ചു പറക്കോട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ പൊങ്കാല ഇന്ന്. രാവിലെ 4.30 ന് ഗണപതിഹോമം 7.30 മുതൽ ഭക്തി പ്രഭാഷണം തുടർന്ന് ഭക്തിഗാന സുധ 8:30ന് പൊങ്കാല അടുപ്പ് കത്തിക്കൽ, 10 ന് ദേവിക്ക് പൊങ്കാല സമർപ്പിക്കൽ 11:30ന് അന്നദാനം വൈകിട്ട് നാലിന് വിളക്കുപൂജ 6.15ന് ദീപരാധന ചുറ്റുവിളക്ക് നിറമാല എന്നിവ അരങ്ങേറും.