ചാലക്കുടി: പറമ്പിക്കാട്ടിൽ ശ്രീ കുമരഞ്ചിറ മഹാദേവി ക്ഷേത്രത്തിൽ എൺപതോളം പ്രമുഖർക്കൊപ്പം 12 കുട്ടികൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു. വാദ്യ വിദ്യാ പീഠം മഹീന്ദ്രസേനന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി ക്ഷേത്രത്തിൽ തന്നെ പരിശീലനം നേടിയ കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. ക്ഷേത്രം മേൽശാന്തി ശരവണൻ ശാന്തി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർ പേഴ്‌സൺ അലീസ് ഷിബു, കൗൺസിലർമാരായ ഷിബു വാലപ്പൻ, ലിബി ഷാജി, കെ.എസ്. സുനോജ്, ക്ഷേത്രം പ്രസിഡന്റ് പി.എം. ബാബു, സെക്രട്ടറി അജിത്ത്കുമാർ, സജിലേഷ് ബാലൻ, പി.എസ്. ഷൈനോ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത വാദ്യകലാകാരൻമാരായ ചാലക്കുടി കേശവൻ, വേണു നമ്പിടി, ചാലക്കുടി പരമേശ്വരൻ, സനീഷ് കറുകുറ്റി എന്നിവരെ പ്രശസ്തി പത്രവും മെമെൻ്റോ നൽകി ആദരിച്ചു. അരങ്ങേറ്റം കുറിച്ച കുട്ടികൾക്ക് ക്ഷേത്ര ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു. ക്ഷേത്രാങ്കണത്താൽ അന്നദാനവും നടന്നു.
പടം
പറമ്പിക്കാട്ടില്‍ ശ്രീ കുമരഞ്ചിറ മഹാദേവി ക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളത്തിലെ അരങ്ങേറ്റം.