തൃശൂർ: സംസ്ഥാന സർക്കാരിന്റെ പാലിയേറ്റിവ് വാരാചരണത്തിന്റെ ഭാഗമായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണം പ്രിൻസിപ്പൽ ഡോ. ബി. ഷീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഡോ. ഷഫാന ഖാദർ, മുൻ സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, മുൻ ആർ.എം.ഒ: ഡോ. എ.എം. രൺദീപ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. പി.വി. അജയൻ, അനസ്‌തേഷ്യ വിഭാഗം ഡോ. എം. ബിന്ദു, തൃശൂർ പാലിയേറ്റിവ് സെന്റർ ഡയറക്ടർ ഡോ. സതീഷ്‌കുമാർ, നഴ്‌സിംഗ് സ്‌കൂൾ അസി. പ്രൊഫസർ ഡോ. കെ. സുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. പാലിയേറ്റിവ് ക്ലിനിക്കിലെ രോഗികൾക്ക് നവവത്സര ഉപഹാരങ്ങളും കൈമാറി.