 
തൃശൂർ: മലയാള ഐക്യവേദി, വിദ്യാർത്ഥി മലയാളവേദി എന്നിവയുടെ ജില്ലാ സമ്മേളനം എഴുത്തുകാരനും ശാസ്ത്രാദ്ധ്യാപകനുമായ വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ മലയാളപഠനത്തെ അസാധുവാക്കിയതിനെതിരെയും ബിരുദ പുനഃസംഘാടനത്തിലെ ആശങ്കകൾ പരിഹരിച്ച് സുതാര്യമാക്കുകയെന്ന അവശ്യം ഉന്നയിച്ചും പ്രമേയങ്ങൾ അവതരിപ്പിച്ചു. മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി ഡോ. എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷനായി. എൻ.യു. സജീവ്, ഡോ. സി. ആദർശ്, ഡോ. എം.ആർ. രാജേഷ്, സുരേഷ് മൂക്കന്നൂർ, മിഷേൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എം.ആർ. രാജേഷ് (പ്രസിഡന്റ്), ഡോ. സി. ആദർശ് (സെക്രട്ടറി), എൻ.യു. സജീവ് (കൺവീനർ), പഞ്ചമി ജയശങ്കർ (ട്രഷറർ).