തൃശൂർ: കാർഷിക സർവകലാശാലയിൽ നെൽക്കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മമൂലക പ്രയോഗ പരിശീലനവും സെമിനാറും അന്തിക്കാട്ട് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഡയറക്ടർ പ്രൊഫ. കടമ്പോട് സിദ്ദിഖ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, വൈസ് പ്രസിഡന്റ് സുജിത് പി.എസ്, കൃഷി ഓഫീസർമാരായ കെ.എസ്. ശ്വേത, ഡോ. ജാസ്മിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. കാർബൺ സന്തുലിത കൃഷി പ്രായോഗിക തലത്തിൽ, നെൽക്കൃഷിയിൽ സൂക്ഷ്മ മൂലകങ്ങളുടെ പ്രാധാന്യവും ഡ്രോൺ ട്രെയിനിംഗിന്റെ പ്രസക്തിയും എന്നീ വിഷയങ്ങളിൽ ഡോ. പി.ഒ. നമീർ, ഡോ. വി.ജി. സുനിൽ എന്നിവർ ക്‌ളാസ് നയിച്ചു.